മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു; സമ്പർക്കപ്പട്ടികയിൽ 25 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

ഇന്നലെ ഹൈറിസ്ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയിരുന്നു. ഇതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 25 ആയി
മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു; സമ്പർക്കപ്പട്ടികയിൽ 25 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
Published on

മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മോണോക്ലോണൽ ആൻറി ബോഡി ഒരു ഡോസ് കൂടി ഇന്നലെ വൈകിട്ട് 42കാരിയായ രോഗിക്ക് നൽകി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലാണ് രോഗിയുള്ളത്. 94 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 25 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഇന്നലെ ഹൈറിസ്ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയിരുന്നു. ഇതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 25 ആയി. 94 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.

ഹൈറിസ്ക് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് നാല്പതു പേരും പാലക്കാട് നിന്ന് 11 പേരും എറണാകുളം കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർ വീതവും ഉൾപ്പെട്ടിട്ടുണ്ട്. ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിൽ സംയുക്ത പരിശോധന ആരോഗ്യവകുപ്പ് ആരംഭിച്ചു. പനി സർവേയുടെ ഭാഗമായി 1781 വീടുകളിൽ ആരോഗ്യപ്രവർത്തകർ എത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com