മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു; 49 പേർ സമ്പർക്ക പട്ടികയിൽ

49 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നും 12 പേർ കുടുംബാംഗങ്ങളാണെന്നും മന്ത്രി വീണാ ജോ‍ർജ് നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു
മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു; 49 പേർ സമ്പർക്ക പട്ടികയിൽ
Published on

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. 49 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നും 12 പേർ കുടുംബാംഗങ്ങളാണെന്നും മന്ത്രി വീണാ ജോ‍ർജ് നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഹൈറിസ്ക് കോണ്ടാകട് ഉള്ളവരാണ് 45 പേർ. രോഗ ലക്ഷണമുള്ള അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ടെന്നും വീണാ ജോ‍ർജ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന രോഗിയുടെ റൂട്ട് മാപ്പും കൺട്രോൾ സെല്ലുമായി ബന്ധപ്പെടേണ്ട നമ്പറും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.


നിപ കൺട്രോൾ സെൽ നമ്പറുകൾ: 0483 2736320, 0483 2736376


കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നിപ ലക്ഷണങ്ങളാകാമെന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സ്രവം പരിശോധനക്കയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com