
ഏഴാം തരം തുല്യതാ പരീക്ഷയിൽ വിജയം കൈവരിച്ച് ചലച്ചിത്രതാരം ഇന്ദ്രൻസ്. താരത്തെയും ഒപ്പം പരീക്ഷയിൽ വിജയിച്ച 1483 പേരെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം. 68-ാം വയസിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.
'തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രൻസ് വിജയിച്ചു. ശ്രീ.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ', ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: Kanguva Review | സൂര്യ അലറലോടലറല്‍ ! കരകയറാതെ കങ്കുവ
വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടെയാണ് ഇന്ദ്രന്‍സിനെ തേടി സന്തോഷ വാർത്തയെത്തിയത്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ കാരണം നാലാം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന നടന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തുടർന്നു പഠിക്കുകയെന്നത്. തിരുവനന്തപുരം കുമാരപുരം സ്‍കൂളിലാണ് ഇന്ദ്രൻസിന്‍റെ പ്രാഥമിക വിദ്യാഭ്യാസം.