സംവിധായകന്‍ മോഹന്‍ അന്തരിച്ചു

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായ 1980കളില്‍ ഒരു പിടി മികച്ച സിനിമകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു മോഹന്‍
സംവിധായകന്‍ മോഹന്‍ അന്തരിച്ചു
Published on

സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സൗകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായ 1980കളില്‍ ഒരു പിടി മികച്ച സിനിമകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു മോഹന്‍.


ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുൻപേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ മോഹൻ ഇരിങ്ങാലക്കുട സ്വദേശിയാണ്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ച് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന എന്ന ചിത്രം നിർമിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com