ഇല്യൂമിനാൻ്റിയും, ആടെടാ ആട്ടവും വിംബിൾ ഡണ്ണിൽ; വൈറലായി അൽകാരസിൻ്റെയും ജോക്കോവിച്ചിൻ്റെയും വീഡിയോ

ഇല്യൂമിനാൻ്റിയും, ആടെടാ ആട്ടവും  വിംബിൾ ഡണ്ണിൽ; വൈറലായി അൽകാരസിൻ്റെയും ജോക്കോവിച്ചിൻ്റെയും  വീഡിയോ
Published on


ലോകം മുഴുവൻ ഏറ്റെടുത്ത മലയാളികളുടെ സ്വന്തം ഇല്യൂമിനാൻൻ്റി സോംഗ് വിംബിൾഡണണിലും എത്തിക്കഴിഞ്ഞു. ഇത്തവണ വിംബിൾഡൺ ആവേശത്തിലേക്ക് ആരാധകരെത്തുമ്പോൾ മലയാളികൾക്ക് കൗതുകവും അഭിമാനവും തരുന്ന കാര്യമാണിത് . സ്പാനിഷ് താരം കാർലോസ് അൽകാരസിൻ്റെ വിജയാഘോഷ വീഡിയോ ചെയ്തിരിക്കുന്നത് മലയാളത്തിൽ അടുത്ത കാലത്ത് സൂപ്പർ ഹിറ്റായ ഈ പാട്ട് വച്ചാണ്. ആവേശം എന്ന ചിത്രത്തിലെ ഇല്യൂമിനാൻൻ്റി എന്ന പാട്ടിൻ്റെ പശ്ചാത്തലത്തിലാണ് അൽക്കാരസിൻ്റെ വീഡിയോ ഷെയർ ചെയ്തരിക്കുന്നത്.

സിനിമയിലെ ഹിറ്റ് ഡയലോഗും ചേർത്താണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അൽകാരസ് ഫാൻസ് ഹാപ്പിയല്ലേ എന്ന കുറിപ്പാണ് വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ കമൻ്റുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ ഗാനം ആലപിച്ച ഡാബ്സീയും വിഡിയോയ്ക്ക് കമൻ്റ് ചെയ്തിട്ടുണ്ട്.

വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനാണ് കാർലോസ് അൽകാരസ്. ഇത്തവണ ടൂർണമെൻ്റിൻ്റെ ആദ്യദിനം ഒന്നാം റൗണ്ടിൽ എസ്റ്റോണിയൻ താരം മാർക്‌ ലജാലിനെ അൽകാരസ് കീഴടക്കിയിരുന്നു. നേരിട്ടുള്ള സെറ്റുകളിൽ 7-6,​7-5,​6-2നായിരുന്നു അൽകാരാസിന്റെ ജയം.

അതേ സമയം സെർബിയൻ താരം നോവാക് ജോക്കോവിച്ചിൻ്റെ വിജയം കാണിക്കുന്ന വീഡിയോയും ഒരു ഹിറ്റ് മലയാള ഗാനം ചേർത്താണ് ഇറക്കിയിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലെ ആടെടാ ആട്ടം എന്ന ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ജോക്കോവിച്ചിൻ്റെ വീഡിയോ എത്തിയിരിക്കുന്നത്. മലയാളി ആരാധകരെ വിംബിൾ ഡണ്ണിലേക്ക് ആകർഷിക്കുവാനുള്ള നീക്കമായും ഇതിനെ കാണുന്നുണ്ട്.  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com