വീണ്ടും റെക്കോര്‍ഡിട്ട് ബെവ്‌കോ! ക്രിസ്മസിന് മലയാളി കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം

വീണ്ടും റെക്കോര്‍ഡിട്ട് ബെവ്‌കോ! ക്രിസ്മസിന് മലയാളി കുടിച്ചത് 152.06 കോടി രൂപയുടെ മദ്യം

ദ്യ വിലയിലുണ്ടായ വര്‍ധനവ് കൂടുതൽ തുകയ്ക്കുള്ള വിൽപനയ്ക്ക് കാരണമായെന്ന് ബെവ്കോ വ്യക്തമാക്കി
Published on



സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബീവറേജസ് ഔട്ട് ലെറ്റുകളിലുണ്ടായത് റെക്കോര്‍ഡ് മദ്യവിൽപ്പന. ഡിസംബര്‍ 24, 25 തിയതികളിലായി 152. 06 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു. മദ്യ വിലയിലുണ്ടായ വര്‍ധനവ് കൂടുതൽ തുകയ്ക്കുള്ള വിൽപനയ്ക്ക് കാരണമായെന്ന് ബെവ്കോ വ്യക്തമാക്കി.



ക്രിസ്മസ് ദിനമായ 25നും തലേദിവസവും മദ്യവിൽപനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. തുക താരതമ്യം ചെയ്യുമ്പോൾ 29.92 കോടി രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ക്രിസ്മസ് ദിനത്തിലും റെക്കോർഡ് വിൽപ്പന നടന്നു. 54.64 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 51.14 കോടിയായിരുന്നു. മുൻ വര്‍ഷത്തേക്കാള്‍ 6.84 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും, വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും മദ്യം വിറ്റു. ആകെ 97.42 കോടിയുടെ മദ്യം വിറ്റെന്നാണ് ബെവ്കോയുടെ കണക്ക്. കഴിഞ്ഞ വർഷം ഡിസംബര്‍ 24ന് വെയർഹൗസിൽ അടക്കം 71 കോടിയുടെ മദ്യമാണ് വിറ്റത്.


News Malayalam 24x7
newsmalayalam.com