ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാൻ

അദ്ദേഹം സി 25 ക്രയോജെനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒ  ചെയര്‍മാൻ
Published on



എൽപിഎസ്‍സി മേധാവി ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനാകും. രണ്ട് വർഷത്തേക്കാണ് നിയമനം. കന്യാകുമാരി സ്വദേശിയായ വി നാരായണൻ നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ മേധാവിയാണ്. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഇദ്ദേഹം ക്രയോമാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വി. നാരായണന് സ്ഥാനക്കയറ്റം നല്‍കുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ഈ മാസം പതിനാലിന് വിരമിക്കും. ഇതിന് പിന്നാലെ ചുമതലയേൽക്കുന്ന വി നാരായണൻ കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളും വഹിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com