
സ്ത്രീകളുടെ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല എന്ന് പറയുമ്പോഴും പൊങ്കാല ഒരുക്കങ്ങളിൽ പുരുഷന്മാരും മുന്നിലുണ്ട്. പൊങ്കാല ഇടുന്നില്ലെങ്കിലും ആഘോഷത്തിന്റെ ഓരോ ഘട്ടങ്ങളിലും പുരുഷ സാന്നിധ്യം ഉണ്ട്. നഗരത്തിന്റെ പല വീഥികളിലും കൂട്ടായി നിന്ന് പണിയെടുക്കുന്ന കുറെ പുരുഷന്മാർ ഉണ്ട്.
പൊങ്കാല ഇടുന്നവർക്കയുള്ള അന്നദാനമൊരുക്കൽ മാത്രമല്ല, പൊങ്കാലയുടെ ഓരോ ഘട്ടങ്ങളിലും പുരുഷന്മാർ ഉണ്ട്. കലം, വിറക്, ഇഷ്ടിക തുടങ്ങിയ ആവശ്യസാധനങ്ങളുടെ വിൽപ്പനരംഗത്തും ഇവരെ കാണാം.
സ്ത്രീകളുടെ മഹോത്സവത്തിന് പിന്നിൽ നിന്നുകൊണ്ട് കരുത്ത് പകരുകയാണ് ഇവർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ ജനക്കൂട്ടം പൊങ്കാലയ്ക്കായി തിരുവനന്തപുരം ജില്ലയിൽ എത്തി കഴിഞ്ഞു. ഈ സംഘങ്ങളിലും കാണാം പുരുഷ സാന്നിദ്ധ്യം. പൊങ്കാലയുമായി അനുബന്ധിച്ച് നടത്തുന്ന ഓരോ പരിപാടികളുടെ സംഘാടനത്തിലും നടത്തിപ്പിലും കാര്യമായ പങ്ക് തന്നെ ഇവർ നിർവഹിക്കുന്നുണ്ട്.