ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; തീരുമാനം ജനശ്രദ്ധ തിരിക്കാൻ, കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ

പദ്ധതി പ്രയോഗികമല്ലെന്നും പൊതു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മാർഗമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; തീരുമാനം ജനശ്രദ്ധ തിരിക്കാൻ, കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച്  മല്ലികാർജുൻ ഖാർഗെ
Published on

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. 15 പ്രതിപക്ഷ പാർട്ടികളാണ് തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത്. പദ്ധതി പ്രയോഗികമല്ലെന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മാർഗമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എൻഡിഎയ്ക്ക് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഭരണ നേട്ടങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നും പ്രതിപക്ഷം വിമർശനാത്മകമായി ഉയർത്തി കാണിച്ചു. ഹരിയാനയിൽ അടുത്ത മാസം നടക്കാനിരുക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ വേളയിലാണ് ഖാർഗെ കേന്ദ്ര സർക്കാരിൻ്റെ പുതിയ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്.


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ നീക്കം രാജ്യത്തിൻ്റെ ഫെഡറലിസത്തിനെതിരാണെന്നും, അത് ഭരണാഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും ആണെന്നും ഖാർഗെ ആരോപിച്ചു. 80 ശതമാനം മന്ത്രിസഭാ അംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനം നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിൻ്റെ വിശദീകരണം. അത് ആരോക്കെയാണെന്ന് ഞങ്ങൾക്കറിയണം.


ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com