'ബിജെപി എംപിയുടെ തന്തയ്ക്ക് വിളിച്ചു'; പാർലമെൻ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് മല്ലികാർജുൻ ഖാർഗെ

മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ മകനും ബിജെപി നേതാവുമായ നീരജ് ശേഖർ പ്രസംഗം തടസ്സപ്പെടുത്തിയതാണ് ഖാർഗെയെ ക്ഷുഭിതനാക്കിയത്
'ബിജെപി എംപിയുടെ തന്തയ്ക്ക് വിളിച്ചു'; പാർലമെൻ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് മല്ലികാർജുൻ ഖാർഗെ
Published on

പാർലമെൻ്റിലെ നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. രാജ്യസഭയിൽ പ്രസംഗിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിൻ്റെ മകനും ബിജെപി നേതാവുമായ നീരജ് ശേഖർ പ്രസംഗം തടസ്സപ്പെടുത്തിയതാണ് ഖാർഗെയെ ക്ഷുഭിതനാക്കിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശേഖർ പ്രസംഗം തടസപ്പെടുത്തിയത്.

"തേരാ ബാപ് കാ ഭീ മെയിൻ ഐസാ സതീ ഥാ. തു ക്യാ ബാത് കർതാ ഹൈ? തുജ്‌കോ ലെകർ ഘുമാ. ചുപ്,ചുപ്,ചുപ് ബൈത്ത്" എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. താൻ എംപിയുടെ പിതാവിൻ്റെ സമകാലികനാണെന്നും, കുട്ടിക്കാലത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഖാർഗെ ഓർമപ്പെടുത്തി.



ഇരുവിഭാഗങ്ങളും ശാന്തരായിരിക്കണമെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു. "രാജ്യം കണ്ടതിൽ വച്ച് പ്രമുഖ നേതാവായിരുന്നു ചന്ദ്രശേഖർ, രാജ്യം ബഹുമാനപൂർവം ആദരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് ഖാർഗെ പ്രസ്താവന പിൻവലിക്കണമെന്ന് ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു.എന്നാൽ ആരെയും അപമാനിക്കുന്നത് തൻ്റെ ശീലമല്ലെന്നായിരുന്നു ഖാർഗെയുടെ മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com