'വീണ്ടും നവാഗത സംവിധായകനൊപ്പം ഞാന്‍ എത്തുന്നു'; പുതിയ ഓരോ സംവിധായകര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകുമെന്ന് മമ്മൂട്ടി

നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ സംവിധായകന്‍. ചിത്രം ഏപ്രില്‍ 10ന് ആഗോള റിലീസായി തിയേറ്ററിലെത്തും
'വീണ്ടും നവാഗത സംവിധായകനൊപ്പം ഞാന്‍ എത്തുന്നു'; പുതിയ ഓരോ സംവിധായകര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകുമെന്ന് മമ്മൂട്ടി
Published on



ബസൂക്കയുടെ റിലീസിന് മുന്നോടിയായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ച് മമ്മൂട്ടി. വീണ്ടും നവാഗത സംവിധായകനൊപ്പം എത്തുകയാണെന്നാണ് മമ്മൂട്ടി കുറിച്ചത്. 'പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. 'ഡിനോ ഡെന്നിസ്' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രില്‍ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളില്‍ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ; ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും. സ്‌നേഹപൂര്‍വ്വം മമ്മൂട്ടി', എന്നാണ് മമ്മൂട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ സംവിധായകന്‍. ചിത്രം ഏപ്രില്‍ 10ന് ആഗോള റിലീസായി തിയേറ്ററിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും, പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

വമ്പന്‍ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലര്‍ ആയാണ് അവതരിപ്പിക്കുന്നത്. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍ ആണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസര്‍, ട്രെയ്‌ലര്‍, പോസ്റ്ററുകള്‍ എന്നിവ സൂചിപ്പിക്കുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പൊലീസ് ഓഫീസര്‍ കഥാപാത്രമായാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ - സാഹില്‍ ശര്‍മ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ - റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം - മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വിഷ്ണു സുഗതന്‍, പിആര്‍ഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com