രണ്ട് കിടിലൻ ലുക്കുകളിൽ മമ്മൂട്ടി ?; ആരാധകരിൽ ആവേശം നിറച്ച് ബസൂക്ക അപ്ഡേറ്റ്സ്

ഡിനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
രണ്ട് കിടിലൻ ലുക്കുകളിൽ മമ്മൂട്ടി ?; ആരാധകരിൽ ആവേശം നിറച്ച് ബസൂക്ക അപ്ഡേറ്റ്സ്
Published on


എമ്പുരാനു ശേഷം മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾ സിനമാപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതുവരെ കണ്ടതിലും വ്യത്യസ്തമായ വേഷപ്പകർച്ചയായിരുന്നു ബസൂക്കയിൽ മമ്മൂട്ടിയുടേതെന്ന സൂചനയാണ് ട്രെയിലറും തരുന്നത്.

ഇപ്പോഴിതാ ബസൂക്കയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ചിത്രത്തിൽ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടിയെന്നാണ് പറയുന്നത്. സിദ്ധാർഥ് ഭരതനാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന കഥാപാത്രമായി സിദ്ധാർഥ് ഭരതനും വേഷമിടുന്നുണ്ട് ബസൂക്കയിൽ. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്.

ഡിനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രാഹണം നിമേഷ് രവി.

നൂതനമായ ഒരു പ്രമേയമായതിനാൽ ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിൻ്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10 നാണ് ബസൂക്ക വേൾഡ് വൈഡ് റീലീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com