അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മന്ത്രവാദി അറസ്റ്റിൽ

തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്
അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; മന്ത്രവാദി അറസ്റ്റിൽ
Published on: 
Updated on: 

പത്തനംതിട്ടയിലെ അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്.

പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തൽ.പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നാണ് സൂചന ലഭിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com