
വയനാട് സുൽത്താൻ ബത്തേരിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ കൂടാളി സ്വദേശി ഫെമിനിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 54.37 ഗ്രാം കഞ്ചാവ് പിടി കൂടി.
മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഗുണ്ടൽപേട്ട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു പ്രതി. ചെക്ക് പോസ്റ്റിനു സമീപമെത്തിയപ്പോൾ പ്രതി വാഹനത്തിൽ നിന്നിറങ്ങി നടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.