ആശുപത്രി ക്യാന്‍റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കൂടരഞ്ഞിയില്‍

കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിൽ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.
ആശുപത്രി ക്യാന്‍റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കൂടരഞ്ഞിയില്‍
Published on
Updated on


കോഴിക്കോട് കൂടരഞ്ഞിയില്‍ ആശുപത്രി ക്യാന്‍റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനിൽ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.

രോഗിയായ സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് അബിന്‍ വിനുവിന് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com