
തിരുവനന്തപുരം ആര്യനാട് യുവാവിന് വെട്ടേറ്റു. ചെറിയ ആര്യനാട് സ്വദേശി എം. എസ് അരുണിനാണ് (35) വേട്ടേറ്റത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമിച്ചതെന്നാണ് യുവാവിന്‍റെ പരാതി.
സമീപവാസിയായ അനി എന്നയാളാണ് ആക്രമിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.