ടേക്ക് ഓഫിന് തൊട്ട് മുൻപ് എമർജൻസി എക്സിറ്റ് തുറന്നു; ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

ആക്സിസ് ബാങ്കിൽ ജോലി ചെയ്യുന്ന സിറാജ് കിദ്വായ്, അബദ്ധത്തിൽ ഫ്ലാപ്പ് തുറന്നതായാണ് പറയുന്നത്
ടേക്ക് ഓഫിന് തൊട്ട് മുൻപ് എമർജൻസി എക്സിറ്റ് തുറന്നു; ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
Published on
Updated on

ഇൻഡിഗോ വിമാനത്തിൽ ടേക്ക് ഓഫിന് മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ എമർജൻസി എക്സിറ്റ് തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് രാവിലെ ബെംഗളൂരുവിലേക്ക് പുറപ്പെടാൻ തയ്യാറാകുന്നതിനിടെയാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുകയും ക്യാബിൻ ക്രൂ ഫ്ലൈറ്റ് സുരക്ഷാ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പെട്ടെന്ന് ഒരു യാത്രക്കാരൻ ഫ്ലാപ്പ് വലിച്ച് എമർജൻസി എക്സിറ്റ് വാതിൽ തുറക്കുകയായിരുന്നു.

യാത്രക്കാരനെ പിടികൂടി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി. ആക്സിസ് ബാങ്കിൽ ജോലി ചെയ്യുന്ന സിറാജ് കിദ്വായ്, അബദ്ധത്തിൽ ഫ്ലാപ്പ് തുറന്നതായാണ് പറയുന്നത്. എമർജൻസി എക്സിറ്റ് തുറന്ന ഉടൻ തന്നെ പൈലറ്റിന് നേരിട്ട് സന്ദേശം ലഭിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ വിമാനത്തിൽ നിന്ന് മാറ്റുകയും ചെയ്തു.

ജോധ്പൂരിലെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ തുടർന്ന് ടേക്ക് ഓഫ് 20 മിനിറ്റോളം വൈകിയത് വിമാനത്തിനുള്ളിൽ ബഹളത്തിനിടയാക്കി.

News Malayalam 24x7
newsmalayalam.com