
കോട്ടയം നാട്ടകത്ത് കാറിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. അതിരമ്പുഴ സ്വദേശി ആസിഫാണ് ചിങ്ങവനം പൊലീസിൻ്റെ പിടിയിലായത് . കുട്ടിയുടെ അച്ഛൻ്റെ സുഹൃത്തെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ബുധനാഴ്ച കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെയാണ് ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടിയത്. കാറിലെത്തിയ പ്രതി അച്ഛൻ്റെ സുഹൃത്താണെന്ന് പറഞ്ഞാണ് വാഹനത്തിനുള്ളിൽ കയറാൻ നിർബന്ധിച്ചത്. ടൂഷ്യൻ കഴിഞ്ഞു വരുന്ന വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ്. BNS 78, 137 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.