
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മനാഫ് പരാതിയിൽ ചൂണ്ടികാട്ടി.
അതേസമയം, അർജുൻ്റെ കുടുംബം സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ നിന്നും മനാഫിനെ ഒഴിവാക്കും. ചേവായൂർ പൊലീസിനു നൽകിയ മൊഴിയിൽ മനാഫിൻ്റെ പേര് പരാമർശിച്ചിരുന്നില്ല. തുടർന്നാണ് എഫ്ഐആറിൽ നിന്നും പേര് നീക്കം ചെയ്യാൻ തീരുമാനിച്ചത്. അർജുൻ്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴച രാത്രിയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.
ALSO READ: ക്രമസമാധാന ചുമതല ഒഴിഞ്ഞ് എഡിജിപി അജിത് കുമാർ