മാതൃ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഐഎംഎ പരാ​ജയപ്പെട്ടോ?

നിയമങ്ങളിൽ കാലോചിത മാറ്റം വേണമെന്ന് ഇന്ത്യൻ മെ‍‍ഡിക്കൽ അസോസിയേഷൻ
മാതൃ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഐഎംഎ പരാ​ജയപ്പെട്ടോ?
Published on


നിയമത്തിലെ പഴുതുകളിലേക്ക് വെളിച്ചം വീശി, 'മനസ് തകർന്നവർ മക്കളെ കൊന്നവർ' പരമ്പര. ഗർഭാനന്തര മാനസിക പ്രശ്നം ബാധിച്ചവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ നീതി അകലെ. എട്ട് ദിവസമെന്ന മിനിമം പരീക്ഷണഘട്ടം പാലിക്കാത്തതിനാൽ സ്ത്രീകൾ ശിക്ഷ ഏറ്റുവാങ്ങുന്നു. നിയമങ്ങളിൽ കാലോചിത മാറ്റം വേണമെന്ന് ഇന്ത്യൻ മെ‍‍ഡിക്കൽ അസോസിയേഷൻ.

മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാൻ കൂടുതൽ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. പെരിനാറ്റൽ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വലിയ രീതിയിൽ ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും ഡോ. സുൽഫി നൂഹ് (ഐഎംഎ) പറഞ്ഞു. ​ഇതിനായുള്ള നിർദ്ദേശങ്ങളും ഐഎംഎ മുന്നോട്ടുവച്ചു.


ഐഎംഎയുടെ നിർദ്ദേശങ്ങൽ


1. മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാൻ കൂടുതൽ സംവിധാനം മെച്ചപ്പെടുത്തണം ഐ എം എ

2. ദീർഘകാല പദ്ധതി രൂപപ്പെടുത്തണം

3. പെരിനാറ്റൽ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വലിയ രീതിയിൽ ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്

4. ബഹു ഭൂരിപക്ഷം വരുന്ന സ്ത്രീകളെ ബാധിക്കുന്ന വിഷയം

5. ഇത്തരം ക്രിമിനൽ കേസുകളിൽ അകപ്പെടുന്ന സ്ത്രീകളോട് സഹനുഭൂതിയോടെ ബ്യൂറോക്രസിയും ഭരണാധികാരികളും നിയമസംവിധാനവും പൊതുജനവും പെരുമാറണം

6. രോഗത്തിന്റെ ഭാഗമായാണ് അവരുടെ ചെയ്തികൾ

7. സ്ത്രീകൾക്കും ഭർത്താക്കന്മാർക്കും കുടുംബങ്ങൾക്കും കൗൺസിലിംഗ് നൽകണം

8. നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ട് വന്നേ പറ്റൂ

9. അങ്ങനെയേ ഈ പ്രതിസന്ധി മറികടക്കാൻ പറ്റൂ

10. സർക്കാരുകളെ ഡോക്ടർമാർ യഥാസമയം അറിയിച്ചിട്ടുണ്ട് എന്നും ഐഎംഎ

11. എങ്കിൽ ഒരു പരിധി വരെ തടയാൻ പറ്റും

12. ഇത്തരം പ്രോഗ്രാം വഴി ജനങ്ങൾക്ക് ബോധവൽക്കരണം കിട്ടുമെന്നും ഐഎംഎ

വിശദമായ വാർത്താ റിപ്പോർട്ട് കാണാം...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com