മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായി റൂബൻ അമോറിം കരാറിലെത്തി; 2027 വരെ തുടരും

അമോറിം ചേരുന്നത് വരെ റൂഡ് വാൻ നിസ്റ്റൽറൂയ് ടീമിൻ്റെ താൽക്കാലിക പരിശീലക ചുമതല വഹിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായി റൂബൻ അമോറിം കരാറിലെത്തി; 2027 വരെ തുടരും
Published on


പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ചായി റൂബൻ അമോറിം നിയമിതനായി. പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിംഗുമായുള്ള തൻ്റെ ബാധ്യതകൾ നിറവേറ്റിക്കഴിഞ്ഞാൽ നവംബർ 11ന് അദ്ദേഹം പുതിയ ക്ലബ്ബിനൊപ്പം ചേരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.


അമോറിം 2027 ജൂൺ വരെ ഒരു കരാറിൽ ഒപ്പുവെച്ചതായി ക്ലബ്ബ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നവംബർ 24ന് ഇപ്‌സ്‌വിച്ചിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മത്സരത്തിലാകും അദ്ദേഹം കോച്ചായി ചുമതലയേൽക്കുക. അമോറിമിൻ്റെ കഴിവിൽ വലിയ പ്രതീക്ഷകളാണ് ക്ലബ്ബിനുള്ളതെന്ന് വ്യക്തമാണ്.

30 ദിവസത്തെ നോട്ടീസ് പിരീഡിൽ നിന്ന് നേരത്തെ റിലീസ് ചെയ്യുന്നതിനായി യുണൈറ്റഡ് സ്‌പോർട്ടിംഗിന് 10 മില്യൺ (8.4 മില്യൺ പൗണ്ട്) എക്സിറ്റ് തുകയ്ക്ക് പുറമെ മുകളിൽ ഒരു മില്യൺ യൂറോ (840,000 പൗണ്ട്) അധികമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട എറിക് ടെൻ ഹാഗിന് പകരക്കാരനായി മുൻ പോർച്ചുഗീസ് താരം വരുന്നത്. അമോറിം ചേരുന്നത് വരെ റൂഡ് വാൻ നിസ്റ്റൽറൂയ് ടീമിൻ്റെ താൽക്കാലിക പരിശീലക ചുമതല വഹിക്കും.

കഴിഞ്ഞ 19 വർഷത്തിനിടയിൽ സ്പോർട്ടിങ്ങിനെ ആദ്യമായി ഫസ്റ്റ് ലീഗ് ജേതാക്കളാക്കുന്നതിൽ പങ്കുവഹിച്ച കോച്ചാണ് റൂബൻ അമോറിം. ഇതുവരെ മൂന്ന് ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും അദ്ദേഹത്തിന് അനുകൂലമാണ്. പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ചിട്ടുള്ള മുൻതാരമാണ് 39 കാരനായ റൂബൻ അമോറിം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com