കലാപങ്ങളൊഴിയാതെ മണിപ്പൂർ; സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക്‌ ഉത്തരവിട്ട് മജിസ്ട്രേറ്റ്‌

കഴിഞ്ഞ ദിവസമാണ് മാർ-സോമി സമുദായങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെത്. സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു. പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കലാപങ്ങളൊഴിയാതെ മണിപ്പൂർ; സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക്‌ ഉത്തരവിട്ട് മജിസ്ട്രേറ്റ്‌
Published on


രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും കലാപങ്ങളൊഴിയാതെ മണിപ്പൂർ. ചുരാചന്ദ്‌പുരിൽ ഗോത്രവിഭാങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്ക്. സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക്‌ മജിസ്ട്രേറ്റ്‌ ഉത്തരവിട്ടു.


രണ്ട് വർഷമായി സംഘർഷങ്ങളുടെ കൊടുമുടിയിലായിരുന്നു മണിപ്പൂരിലെ ഗ്രാമങ്ങൾ..പരിഹാരമെന്നോണം രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കലാപങ്ങൾക്ക് അറുതിയില്ല. കഴിഞ്ഞ ദിവസമാണ് മാർ-സോമി സമുദായങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെത്. സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു. പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കുക്കി-സോ ആധിപത്യമുള്ള ചുരാന്ദ്‌പൂരിൽ സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ സോമി സ്റ്റുഡൻ്റ് ഫെഡറേഷൻ ആഹ്വാനം ചെയ്തു..ഇരുവിഭാഗങ്ങളും തമ്മിൽ സമാധാന ചർച്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് അക്രമം. സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു...സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിക്ക്‌ മജിസ്ട്രേറ്റ്‌ ഉത്തരവിട്ടു.

ഈ ശനിയാഴ്ച സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജഡ്ജിമാരടങ്ങുന്ന സംഘം മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീണ്ടും സംഘർഷം രൂക്ഷമായത്.

2023 മെയിലാണ് മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ നിരവധി ഗ്രാമങ്ങൾ അഗ്നിക്കിരയായി. ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടു.  ആറായിരത്തിലധികം ആളുകൾക്ക് സ്വന്തം മണ്ണിൽനിന്നും കുടിയിറങ്ങേണ്ടി വന്നു..കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷത്തോടടുക്കുമ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com