
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ മണിയൻ പിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ. കേസ് പരിഗണിക്കുവാനായി സെപ്റ്റംബർ ആറിലേക്ക് മാറ്റിയിട്ടുണ്ട്.
വാതിലിൽ മുട്ടിയതായി നടി നൽകിയ പരാതിയിൽ മണിയൻ പിള്ള രാജുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ ആരോപണമുന്നയിച്ചവർക്കെതിരെ അധിക്ഷേപ പരാമർശവും മണിയൻ പിള്ള രാജു നടത്തിയിരുന്നു. വെളിപ്പെടുത്തലുകളുടെ പിന്നിൽ പണവും അവസരങ്ങൾ ലഭിക്കാത്തതുമാണെന്നായിരുന്നു പരാമർശം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ലൈംഗീക ആരോപണവുമായി നടിമാർ രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെ തുടർന്ന് മുകേഷ്, രഞ്ജിത്ത്, ജയസൂര്യ, ഇടവേള ബാബു,സിദ്ദീഖ്, വി കെ പ്രകാശ് തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.