മണിയാർ ജലവൈദ്യുത പദ്ധതി: വൈദ്യുതി മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; കരാർ നീട്ടി നൽകുന്നതിന് അനുമതി

മണിയാർ കരാർ പുതുക്കുന്നതിൽ വ്യവസായ-വൈദ്യുത വകുപ്പ് തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ
മണിയാർ ജലവൈദ്യുത പദ്ധതി: വൈദ്യുതി മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; കരാർ നീട്ടി നൽകുന്നതിന് അനുമതി
Published on

മണിയാർ ജലവൈദ്യുത കരാർ കാർബൊറാണ്ടം കമ്പനിക്ക് നീട്ടി നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. മണിയാർ കരാർ പുതുക്കുന്നതിൽ വ്യവസായ-വൈദ്യുത വകുപ്പ് തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഈ വിഷയത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലും അഭിപ്രായവ്യത്യാസങ്ങളില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 

കേരളത്തിലെ വ്യവസായങ്ങൾക്ക് അവർക്കാവശ്യമായ വൈദ്യുതി, കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന വ്യവസായങ്ങൾക്ക് അവർക്കാവശ്യമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സൗകര്യം. എന്നിവയുടെ ഭാഗമായിട്ടാണ് ക്യാപിറ്റീവ് ജനറേഷൻ യൂണിറ്റുകൾ നേരത്തെ അനുവദിച്ചത്. അതിൻ്റെ ഭാഗമായിവരുന്ന പദ്ധതിയാണ് ഇത്. അനുമതി നേടിയതിൽ പലരും പദ്ധതി നല്ല രീതിയിൽ നടപ്പാക്കിയില്ലെന്നും, ഈ കമ്പനി അത് നല്ല രീതിയിൽ നടപ്പാക്കിയെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ക്യാപിറ്റീവ് ജനറേഷൻ യൂണിറ്റുകൾ തുടർന്നും പ്രവർത്തിക്കണെമെന്ന് തന്നെയാണ് സർക്കാറിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണിയാർ ജലവൈദ്യുത കരാർ സംബന്ധിച്ച വിഷയം രമേശ് ചെന്നിത്തലയാണ് സഭയിൽ ഉന്നയിച്ചത്. ബിഒടി കാലാവധി കഴിഞ്ഞാൽ സർക്കാർ ഏറ്റെടുക്കണമെന്നും, ഇല്ലെങ്കിൽ സമാനമായ മറ്റ് പദ്ധതികളേയും ഇത് ബാധിക്കുമെന്നും രമേശ് ചെന്നിത്തല സഭയിൽ ഉന്നയിച്ചു. കരാർ കാലാവധി കഴിഞ്ഞിട്ടും കമ്പനി വൈദ്യുത നിർമാണം നടത്തുന്നുവെന്നും, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല സഭയിൽ ആവശ്യം ഉന്നയിച്ചു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സഭയിൽ ഇതിന് മറുപടി പറഞ്ഞു. കരാർ അവസാനിച്ചാൽ പദ്ധതി സർക്കാർ എറ്റെടുക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതികരണം. ഇതിൽ കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ധനകാര്യ വകുപ്പ്, നിയമ വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നും, വിശദമായി പരിശോധിക്കുമെന്നും, മന്ത്രി അറിയിച്ചു. കെഎസ്ഇബിക്ക് ദോഷകരമാകാത്തതും, വ്യവസായ അന്തരീക്ഷത്തിന് ഗുണകരമാകുന്നതുമായ തീരുമാനമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com