മാന്നാർ കൊലപാതകം: അന്വേഷണ സംഘത്തെ വിപുലീകരിച്ചു; നിർണായക തെളിവെടുപ്പ് നടത്താനൊരുങ്ങി പൊലീസ്

പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽ നിന്നും കലയുടെ മൃതദേഹം കടത്തിയ വാഹനം കണ്ടെത്താൻ പൊലീസ് ശ്രമിക്കും
മാന്നാർ കൊലപാതകം: അന്വേഷണ സംഘത്തെ വിപുലീകരിച്ചു; നിർണായക തെളിവെടുപ്പ് നടത്താനൊരുങ്ങി പൊലീസ്
Published on

മാന്നാർ കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനൊരുങ്ങി പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെയാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഒന്നാം പ്രതി അനിൽ ഇസ്രയേലിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നെന്നാണ് സൂചന.

പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽ നിന്നും കലയുടെ മൃതദേഹം കടത്തിയ വാഹനം കണ്ടെത്താൻ പൊലീസ് ശ്രമിക്കും. ഒപ്പം രണ്ടാം പ്രതി ജിനു കൊലപാതകം നടന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ജിനുവിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്.

കേസിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. 21 പേരടങ്ങുന്ന സംഘമാണ് ഇനി കേസന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് വിപുലീകരണം. അതേസമയം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകും.

അതേസമയം, ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നെന്നാണ് പൊലീസിന് ലഭിച്ച സൂചന. അനിലിൻ്റെ രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം ലഭിച്ചു. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്. ഇതോടെ അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.


ALSO READ; മാന്നാർ കൊലപാതകം; കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു പൊലീസ് നിഗമനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com