മന്നാർ കേസിലെ മകൻ, കൊലചെയ്യപ്പെട്ട കല
മന്നാർ കേസിലെ മകൻ, കൊലചെയ്യപ്പെട്ട കല

മാന്നാർ കൊലപാതകം; 'അമ്മ മരിച്ചിട്ടില്ല. തിരിച്ചുവരും'; മാന്നാറിലെ കലയുടെ മകൻ മാധ്യമങ്ങളോട്

മാന്നാറിൽ 15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽ കുമാർ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്
Published on

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മന്നാർ കൊലപാതക കേസിലെ കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ അമ്മയെ തിരിച്ചുകൊണ്ട് വരുമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛൻ അനിൽ കുമാർ തന്നോട് പേടിക്കേണ്ടെന്ന് പറഞ്ഞതായും കലയുടെ മകൻ പ്രതികരിച്ചു. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അന്വേഷണത്തിൽ നിന്നും തെളിവുകൾ കിട്ടില്ലെന്നും കേസിലെ ഒന്നാം പ്രതിയായ അനിൽ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

മാന്നാറിൽ 15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽ കുമാർ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനിലിന് പുറമെ ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ രണ്ടും മൂന്നും നാലും പ്രതികളാണ്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ഇരുവരും തമ്മിൽ മിശ്ര വിവാഹമായിരുന്നതിനാല്‍ അനിലിൻ്റെ വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. കലയും ഭര്‍ത്താവ് അനില്‍കുമാറും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിദേശത്തായിരുന്ന അനില്‍കുമാര്‍ നാട്ടിലെത്തിയ സമയത്താണ് കലയുടെ തിരോധാനം. മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com