മാന്നാർ കൊലപാതകം; പൊലീസ് തിരച്ചിൽ ശക്തമാക്കുന്നു

സ്‌പെറ്റിക് ടാങ്ക് തുറന്നുള്ള പരിശോധന തൽക്കാലികമായി നിർത്തിയെങ്കിലും വീണ്ടും പുനരാംഭിച്ചു
WhatsApp Image 2024-07-02 at 6
WhatsApp Image 2024-07-02 at 6
Published on

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കല എന്ന യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കുന്നു. മാന്നാറിലെ ഇരുമത്തൂരിലെ വീട്ടിലാണ് സ്‌പെറ്റിക് ടാങ്ക് തുറന്നുള്ള പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ തിരച്ചിൽ തൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും വീണ്ടും പുനരാംഭിച്ചു. തിരച്ചിലിൽ നിന്ന് ലഭിച്ച വസ്തുക്കൾ പരിശോധനയ്ക്ക് അയക്കും. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ ആണോ എന്ന് സ്ഥിരീകരിക്കും. കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. ടാങ്കിനോട് ചേർന്നുള്ള ചെറിയ ടാങ്ക് കൂടെ പൊലീസ് സംഘം പരിശോധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com