
നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിൽ നിരാഹാര സമരമാരംഭിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ്. 'ബന്ധിതരുടെ ഓർമക്കുറിപ്പുകൾ' എന്ന നോവലിനാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്. നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയവയെ കുറിച്ചുള്ള പരാമർശങ്ങൾ മൂലമാണ് അനുമതി നിഷേധിക്കുന്നതെന്നാണ് ആരോപണം.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജൻ്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പി.എ ഷൈനയുടെ പ്രതികരണം.
"പത്തു വർഷമായി ജയിലിൽ കഴിയുന്ന രൂപേഷ് കഴിഞ്ഞ രണ്ടുവർഷമായി പുസ്കതരചനയിലേക്ക് തിരിഞ്ഞത്. പുസ്തക പ്രസിദ്ധീകരണത്തിനായി ഒരു മാസത്തിലധികമായി ജയിൽ അധികൃതർക്ക് സമർപ്പിച്ച അപേക്ഷയിൽ യാതൊരു നടപടിയും ഉണ്ടായില്ല. കൂടാതെ അനുമതി നൽകാൻ കഴിയില്ലെന്ന് വാക്കാൽ അറിയിക്കുകയും ചെയ്തു".
ഈ പുസ്കതത്തിൽ ജയിൽ നിയമങ്ങളെ ലംഘിക്കുന്നതോ, സുരക്ഷയെ ബാധിക്കുന്നതോ തരത്തിലുള്ള യാതൊരു പരാമർശങ്ങളുമില്ലെന്ന് ഡ്രാഫ്റ്റ് പരിശോധിച്ച് എഴുത്തുകാരായ അശോകൻ ചെരുവിലും, സച്ചിദാനന്ദനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്", രൂപേഷിൻ്റെ ഭാര്യ ഷൈന പറഞ്ഞു.
മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന രൂപേഷിനെ 2015 ൽ അറസ്റ്റ് ചെയ്തത് മുതൽ ജയിലിൽ കഴിയുകയാണ്. രൂപേഷിൻ്റെ രണ്ടാമത്തെ നോവലിന് പ്രസിദ്ധീകരണ അനുമതി ജയിൽ അധികൃതർ അനുമതി നിഷേധിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള പകവീട്ടൽ എന്ന് മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തക സി.പി. റഷീദ് ആരോപിച്ചു.