
മാവോയിസ്റ്റ് നേതാവ് സോമന്‍ പൊലീസ് പിടിയിലായി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡാണ് സോമനെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാണ്ടന്‍റാണ് സോമന്‍, കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയ മനോജിന്‍റെ കൂട്ടാളിയാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സോമെനെന്നാണ് പൊലീസ് പറയുന്നത്.