മാവോയിസ്റ്റുകൾ കീഴടങ്ങുന്നു; മലയാളി ജിഷ അടക്കം എട്ട് പേർ കീഴടങ്ങുന്നത് ചിക്മംഗളൂരു കളക്ടർക്ക് മുൻപിൽ

കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങുന്നത്
മാവോയിസ്റ്റുകൾ കീഴടങ്ങുന്നു;  മലയാളി ജിഷ അടക്കം എട്ട് പേർ കീഴടങ്ങുന്നത് ചിക്മംഗളൂരു കളക്ടർക്ക് മുൻപിൽ
Published on

കേരളത്തിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നു. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങുന്നത്.

വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ അടക്കം എട്ട് പേരാണ് ഇന്ന് കർണാടക ചിക്മംഗളൂരുവിൽ കീഴടങ്ങുക. ചിക്മംഗളൂരു കളക്ടർക്ക് മുൻപാകെ 12 മണിയോടെ എത്തി കീഴടങ്ങും. പിന്നീട് എന്തുകൊണ്ട് സായുധ പോരാട്ടം ഉപേക്ഷിച്ചുവെന്ന് പ്രസ്താവന നൽകും. ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാവ് മുണ്ട്ഗാരു ലത അടക്കം ഇന്ന് കീഴടങ്ങുന്നവരിൽ ഉണ്ട്.

ഇന്ന് കീഴടങ്ങുന്നവർ:

1. ലത മുണ്ട്ഗാരു - ശൃംഗേരി സ്വദേശി - 85 കേസുകൾ
2. സുന്ദരി കട്ടാരുലു - ബെൽത്തങ്കടി - 71 കേസുകൾ
3. വനജാക്ഷി, മുദിഗെരെ - 25 കേസുകൾ
4. മാരെപ്പ അരോട്ടി അഥവാ ജയണ്ണ, റായ്ചൂർ - 50 കേസുകൾ
5. കെ വസന്ത് - റാണിപ്പേട്ട് - തമിഴ്നാട് - 9 കേസുകൾ
6. ജിഷ - വയനാട് - 18 കേസുകൾ

ഇതോടെ കർണാടകയിലെ ഒളിവിലുള്ള പ്രമുഖ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നിലെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com