
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുക്കം അഗസ്ത്യമുഴിൽ നിന്നും തിരുവമ്പാടി തോണ്ടീമ്മൽ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറിനാണ് തീപിടിച്ചത്. മുക്കത്ത് നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തിൽ ആളപായമില്ല.
ALSO READ: കഴക്കൂട്ടത്ത് അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാത്സംഗം; സുഹൃത്തിനെതിരെ പരാതിയുമായി സിവിൽ സർവീസ് വിദ്യാര്‍ഥിനി
ഇന്ന് രാവിലെയാണ് സംഭവം. യാത്ര തുടങ്ങി അൽപ സമത്തിനകം കാറിന് മുൻവശത്ത് നിന്നും തീ പടർന്നു. ഇത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതോടെയാണ് വലിയ അപകടം ഒഴിവായത്.