മലപ്പുറത്ത് പൊലീസിൽ അഴിച്ചുപണി; മലപ്പുറം എസ്‌പി എസ്. ശശിധരനെ ഉൾപ്പെടെ മാറ്റും

ഡിവൈഎസ്പി മുതൽ മുകളിലോട്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. ഉത്തരവ് ഉടനിറങ്ങും.
മലപ്പുറത്ത് പൊലീസിൽ അഴിച്ചുപണി; മലപ്പുറം എസ്‌പി എസ്. ശശിധരനെ ഉൾപ്പെടെ മാറ്റും
Published on

മലപ്പുറം പൊലീസിൽ വന്‍ അഴിച്ചുപണി. മലപ്പുറം ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ ഉൾപ്പെടെ മാറ്റും. ഡിവൈഎസ്പി മുതൽ മുകളിലോട്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. ഉത്തരവ് ഉടനിറങ്ങും.

Read More: ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ല, ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു: മുഖ്യമന്ത്രി

താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റി. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com