നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 30 കോടിയുടെ കൊക്കൈയ്ൻ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 30 കോടിയുടെ കൊക്കൈയ്ൻ പിടികൂടി

കൊച്ചിയെ ലഹരി ഹബ്ബാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ലഹരിമരുന്ന് വിൽപനക്കെത്തിച്ചത്
Published on

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 30 കോടി വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. സ്ത്രീയടക്കം രണ്ട് ടാൻസാനിയൻ പൗരന്മാരിൽ നിന്നാണ് റവന്യൂ ഇൻ്റലിജൻസ് കൊക്കെയ്ൻ പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന.

വ്യാഴാഴ്ചയാണ് ഇരുവരും ഒമാനിൽ നിന്നും കൊച്ചിയിലേക്കെത്തിയത്. തുടർന്ന് അങ്കമാലി ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് വയറിനുള്ളിൽ കൊക്കെയ്ൻ ഉണ്ടെന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.

യുവാവിൻ്റെ വയറ്റിൽ നിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്നാണ് പുറത്തെടുത്തത്. യുവതിയുടെ ശരീരത്തിനുള്ളിലും സമാന അളവിൽ കൊക്കെയ്നുണ്ടായിരുന്നു. ദഹിക്കാത്ത തരത്തിലുള്ള പേപ്പറിൽ പൊതിഞ്ഞാണ് ലഹരിമരുന്ന് വിഴുങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ ആർക്ക് കൈമാറാനാണ് കൊണ്ടു വന്നതെന്ന് വ്യക്തമല്ല.

News Malayalam 24x7
newsmalayalam.com