
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വൻ തീപിടിത്തം. മഹാ കുംഭമേളയിലെ ടെന്റുകൾ സൂക്ഷിച്ചിരുന്ന വെയർ ഹൗസിലാണ് തീ പടർന്നത്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോസ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തിയും സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.