മലപ്പുറത്ത് വൻ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു

മലപ്പുറത്ത് വൻ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു

പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ യൂസഫിനെയും, സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച
Published on

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണകവർച്ച. കാറിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ യൂസഫിനെയും, സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച.


ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. പരുക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്.

News Malayalam 24x7
newsmalayalam.com