
മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിൽ ഏർപ്പെട്ട് ജോലി നഷ്ടമായ മുൻ കെഎസ്ആർടിസി ഡ്രൈവർ യദു ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ജോലിയിൽ തിരികെയെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു മന്ത്രിയെ കണ്ടത്. സ്വിഫ്റ്റ് ആസ്ഥാനത്ത് മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സന്ദർശനം. നേരത്തെ രണ്ട് തവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിച്ചില്ലെന്ന് യദു മന്ത്രിയെ അറിയിച്ചു. പരാതി എഴുതി നൽകാൻ ഗണേഷ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും പരാതി നൽകിയതായും യദു വ്യക്തമാക്കി.
Also Read: പി. ശശിക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ ചിറ്റ്; അന്വേഷണം വേണ്ടെന്ന് പാർട്ടി സെക്രട്ടേറിയറ്റ്
മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ യദു അലക്ഷ്യമായും അതിവേഗത്തിലുമാണ് ബസ് ഓടിച്ചെതെന്നാണ് മേയറുടെ ആരോപണം. യദു അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്നും ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ഇതിനോടകം തന്നെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആര്യയും യദുവും ഒരു അഭിഭാഷകനും കൊടുത്ത പരാതികളിലാണ് കേസെടുത്തിരിക്കുന്നത്.