അന്‍വറിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞതാണ്, മുകേഷിന്‍റെ കേസ് കോടതി പരിഗണനയിൽ: ഒഴിഞ്ഞുമാറി എം.ബി. രാജേഷ്

പി.വി. അന്‍വര്‍ എംഎല്‍എ എഡിജിപിക്കെതിരെയും മുന്‍ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധലാക്കിയിരുന്നു.
അന്‍വറിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞതാണ്, മുകേഷിന്‍റെ കേസ് കോടതി പരിഗണനയിൽ: ഒഴിഞ്ഞുമാറി എം.ബി. രാജേഷ്
Published on


പി.വി. അന്‍വര്‍ എംഎല്‍എയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞതാണെന്ന് മന്ത്രി എം.ബി. രാജേഷ്. മുകേഷിന്റെ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കാലാവധി കഴിഞ്ഞ ബിയര്‍ വിറ്റ സംഭവത്തില്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

പി.വി. അന്‍വര്‍ എംഎല്‍എ എഡിജിപിക്കെതിരെയും മുന്‍ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധലാക്കിയിരുന്നു. തൃശൂര്‍ പൂരം കലക്കിയതില്‍ എഡിജിപിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്. എന്നാല്‍ പി. ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്.


എഡിജിപിക്കെതിരായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെങ്കിലും എം.ആര്‍. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം പി.വി. അന്‍വര്‍ പരസ്യമായി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചതിനെ സിപിഎം പ്രതിരോധിച്ചു. ഇടതു സ്വതന്ത്ര എംഎല്‍എ ആയതുകൊണ്ടാണ് പി.വി. അന്‍വര്‍ ഇത്തരത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് കടന്നതെന്നും എന്നാല്‍ അദ്ദേഹം അത്തരം പ്രതികരണങ്ങളിലേക്ക് പോകാന്‍ പാടില്ലായിരുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം ഉള്ളവര്‍ പറഞ്ഞത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com