ലഹരി കേസുകൾ കൂടുന്നത് ആശങ്കജനകം; ഏത് മേഖലയിലായാലും കുറ്റകരമായ സംഭവം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും: എം.ബി രാജേഷ്

എക്സൈസ് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ടെന്നും എക്സൈസിൻ്റെ സൈബർ വിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു
ലഹരി കേസുകൾ കൂടുന്നത് ആശങ്കജനകം; ഏത് മേഖലയിലായാലും കുറ്റകരമായ സംഭവം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും: എം.ബി രാജേഷ്
Published on

ലഹരി ഉപയോഗത്തിൽ സിനിമ മേഖലയ്‌ക്കോ മറ്റ് മേഖലകൾക്കോ ഇളവോ പരിഗണനയോ ഇല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഏത് മേഖലയിലായാലും കുറ്റകരമായ സംഭവം ഉണ്ടായാൽ നിയമപരമായി നേരിടും. എക്സൈസ് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ടെന്നും എക്സൈസിൻ്റെ സൈബർ വിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു

ALSO READ:  കേവലം കോൺക്രീറ്റ് ഭവനമല്ല പുനരധിവാസമെന്ന് പ്രതിപക്ഷം; അടിയന്തര സഹായത്തിൻ്റെ പാതിപോലും കേന്ദ്ര സർക്കാർ നൽകിയില്ലെന്ന് സർക്കാർ

കേരളത്തിൽ ലഹരിക്കേസുകൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവത്കരണം തടയാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാലയങ്ങളിലാണ് മയക്കുമരുന്ന് വ്യാപനം തടയാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 'ലഹരിക്കെതിരെ കായിക ലഹരി' എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു മേഖലയെ മാത്രം കേന്ദ്രീകരിച്ചല്ല സർക്കാരിൻ്റെ ലഹരി വിരുദ്ധ ഇടപാടുകൾ. പ്രത്യേക മേഖലയ്ക്ക് ഇളവോ പരിഗണനയോ നൽകുന്നില്ല. കുറ്റകരമായ സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com