
45 ദിവസം നീണ്ടു നിന്ന മൈജി ഓണം മാസ് ഓണം സീസൺ 2 വിന്റെ അവസാന ദിന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മൈജി ഫ്യുച്ചർ ഷോറൂമിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. പതിനഞ്ച് കോടിയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് സീസൺ ടു വിൽ മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നത്.
ALSO READ: മൈ ജിയുടെ പുതിയ ഷോറും പ്രേരാമ്പയിൽ പ്രവർത്തനമാരംഭിച്ചു
മൂന്നുപേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, രണ്ട് ടൊയോട്ട ടൈസ കാറുകൾ, 18 ആക്ടീവ സ്കൂട്ടറുകൾ, 6 പേർക്ക് റിസോർട്ട് വെക്കേഷൻ, 5 പേർക്ക് വിദേശ യാത്ര തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് മൈജി ഓണം മാസ് ഓണം സീസൺ ടു വിന്റെ ഭാഗമായി മൈജി നൽകിയത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിജയികളെ തെരഞ്ഞെടുത്തു. പതിനെട്ടിലേറെ വർഷങ്ങളായി ഉപഭോക്താക്കൾ നൽകിയ പിന്തുണക്കുള്ള നന്ദി രേഖപ്പെടുത്തുന്നതിനാണ് മൈജി വിലക്കുറവിനൊപ്പം ആകർഷകമായ ഓഫറുകളും ഒരുക്കിയത്.