മെസ്സിയും അർജൻ്റീന ടീമും ഒക്ടോബറിലോ അല്ലെങ്കിൽ നവംബറിലോ കേരളത്തിൽ കളിക്കാനെത്തും: മന്ത്രി വി. അബ്ദുറഹിമാൻ

കേരളത്തിൽ അർജൻ്റീനയ്ക്ക് കളിക്കാൻ ആവശ്യമായ സ്റ്റേഡിയം ഇപ്പോൾ ഉണ്ടെന്നും കായികമന്ത്രി ചൂണ്ടിക്കാട്ടി.
മെസ്സിയും അർജൻ്റീന ടീമും ഒക്ടോബറിലോ അല്ലെങ്കിൽ നവംബറിലോ കേരളത്തിൽ കളിക്കാനെത്തും: മന്ത്രി വി. അബ്ദുറഹിമാൻ
Published on


ഒക്ടോബറിലോ അല്ലെങ്കിൽ നവംബറിലോ ലയണൽ മെസ്സിയും അർജൻ്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. മെസ്സി വരുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മെസ്സിയുടെ ടീമും ഉറപ്പായും എത്തുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ അർജൻ്റീനയ്ക്ക് കളിക്കാൻ ആവശ്യമായ സ്റ്റേഡിയം ഇപ്പോൾ ഉണ്ടെന്നും കായികമന്ത്രി ചൂണ്ടിക്കാട്ടി.



കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് പറഞ്ഞതാണ്. എന്നാൽ, അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്റെ താൽപര്യക്കുറവ് കൊണ്ടാണ് നടക്കാതെ പോയതെന്നും കായികമന്ത്രി വിമർശിച്ചു.

പറഞ്ഞ സമയത്ത് കളി നടക്കുമെന്നാണ് സ്പോൺസർ സർക്കാരിനെ അറിയിച്ചതെന്നും മത്സരം അതിനനുസരിച്ച് നടക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. പണം അടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടണമായിരുന്നു. അത് ഇപ്പോൾ കിട്ടിയിട്ടുണ്ട്. അടുത്ത ആഴ്ച സ്പോൺസർ പണം അടയ്‌ക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്താഴ്ച എല്ലാ കാര്യത്തിലും വ്യക്തതയുണ്ടാകുമെന്നും സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്നും കായികമന്ത്രി ഓർമപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com