'ആർഎസ്എസ് നേതാവിനെ കണ്ടു'; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെച്ച് എഡിജിപിയുടെ വിശദീകരണം

തൃശൂർ പൂരം കലക്കാനായി മുഖ്യമന്തിക്ക് വേണ്ടി എഡിജിപി ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടികാഴ്ച നടത്തി എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം
'ആർഎസ്എസ് നേതാവിനെ കണ്ടു'; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെച്ച് എഡിജിപിയുടെ വിശദീകരണം
Published on

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയെന്ന കാര്യം തുറന്നു സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപിയുടെ വിശദീകരണം. അജിത് കുമാറിന്‍റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും ഡിജിപിയുടെ സംഘം അന്വേഷിക്കും.

തൃശൂർ പൂരം കലക്കാനായി മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടികാഴ്ച നടത്തി എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു. 2023 മെയ് 20-22 തീയതിയില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപ് നടന്നിരുന്നു.

വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. എന്ത് കാര്യത്തിനാണ് ഉന്നത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്? ആ ബന്ധമാണ് തൃശൂരിൽ കണ്ടത്. പൂരത്തിൽ പൊലീസ് കമ്മീഷണർ അഴിഞ്ഞാടി എന്നായിരുന്നു സിപിഎം വിശദീകരണം. ആ സമയത്ത് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സതീശന്‍ ചോദിച്ചു. സിസിടിവി പരിശോധിച്ചാൽ എഡിജിപി-ആർഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച വ്യക്തമാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് മുഖ്യമന്ത്രി എഡിജിപിയെ ആർഎസ്എസ് നേതാവിനെ കാണാനായി അയച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ALSO READ: ബിജെപിയുമായി പരസ്പര സഹായ സംഘം; പ്രതിഷേധിച്ച് കായംകുളം സിപിഎമ്മില്‍ കൂട്ടരാജി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com