കോഴിക്കോട് ഓടയിൽ വീണ മധ്യവയസ്കനെ കാണാതായി; തെരച്ചിൽ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും

ഇന്നലെ രാത്രിയാണ് കോവൂർ സ്വദേശി ശശിയെ കാണാതാവുന്നത്. കനത്ത മഴയ്ക്കിടെ കുത്തിയൊഴുകിയ ഓടയിലേക്ക് ഇയാൾ വീഴുകയായിരുന്നു
കോഴിക്കോട് ഓടയിൽ വീണ മധ്യവയസ്കനെ കാണാതായി; തെരച്ചിൽ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും
Published on

കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ കനത്ത മഴയ്ക്കിടെ ഓടയിൽ വീണ മധ്യവയസ്കനെ കാണാതായി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കോവൂർ ഓമശേരി താഴത്ത് കുളത്തുംപൊയിൽ ശശി(60)യെയാണ് കാണാതായത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് പുലരുവോളം തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ശശിയെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയ്ക്കിടെ കുത്തിയൊഴുകിയ ഓടയിൽ വീണയാളെയാണ് കാണാതായത്. കോവൂരിൽനിന്ന് പാലാഴിയിലേക്ക് പോകുന്ന എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ തൊട്ടരികിലെ ഓടയിലേക്ക് വീഴുകയായിരുന്നു. വീണഭാഗത്ത് കാര്യമായ വെള്ളം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് മറ്റു ഭാഗങ്ങളിൽ നിന്ന് കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽപ്പെടുകയായിരുന്നു.

ALSO READ: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇടിമിന്നല്‍ അപകടം; ജാഗ്രതാ മുന്നറിയിപ്പ്

നാട്ടുകാരും ഫയർഫോഴ്സുമെത്തി ഉടൻ തെരച്ചിൽ തുടങ്ങിയെങ്കിലും കനത്ത മഴയും ഇരുട്ടും വെല്ലുവിളി ഉയർത്തി. രണ്ട് കിലോമീറ്ററോളം ദൂരം ബീച്ച് ഫയർഫോഴ്സും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ തുടർന്നു. പാലാഴിയിലെ തോട്ടിലേക്കാണ് ഈ ഓട ഒഴുകുന്നത്. ഈ തോട് മാമ്പുഴയിലേക്കാണ് ചേരുന്നത്. താഴ്ന്ന പ്രദേശമായതിനാൽ കനത്ത മഴയിൽ പ്രദേശത്താകെ വെള്ളമുയർന്നിരുന്നു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com