കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയുള്ളകണ്ടി സുധാകരനെയാണ് (62) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് മുറികളിൽ രക്തം ചിതറിയ നിലയിലാണ്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഫോറെൻസിക്, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് സംഘവും ഉടൻ സ്ഥലത്തെത്തും.