
ഇടുക്കി ബൈസൺവാലി ടി കമ്പനിക്ക് സമീപം മിനി ബസ് അപകടത്തില്‍പ്പെട്ടു. ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പാലത്തിന്റെ കൈവരികൾ തകർത്ത് പാതയോരത്ത് ഇടിച്ചു കയറി.
മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്.