സ്വകാര്യ സർവ്വകലാശാല ബിൽ കാലഘട്ടത്തിന് അനിവാര്യമായ തീരുമാനം, സിപിഐക്ക് എതിർപ്പില്ല; മന്ത്രി ആർ. ബിന്ദു

സംവരണ മാനദണങ്ങൾ അടക്കം ഉൾപ്പെടുത്തിയാവും ബിൽ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു
സ്വകാര്യ സർവ്വകലാശാല ബിൽ കാലഘട്ടത്തിന് അനിവാര്യമായ തീരുമാനം, സിപിഐക്ക് എതിർപ്പില്ല; മന്ത്രി ആർ. ബിന്ദു
Published on


സ്വകാര്യ സർവകലാശാല ബിൽ കാലഘട്ടത്തിന് അനിവാര്യമായ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ബില്ലിൽ സിപിഐക്ക് എതിർപ്പില്ല. ഭേദഗതി വേണമെന്നാണ് സിപിഐയും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ച മന്ത്രിസഭയിൽ നടന്നു. ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കണം. സംവരണ മാനദണങ്ങൾ അടക്കം ഉൾപ്പെടുത്തിയാവും ബിൽ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിയന്ത്രണമുള്ള സർവ്വകലാശാല ആവും നിലവിൽ വരിക. പൊതു സവ്വകലാശാലകളെ മാറ്റങ്ങളിലേക്ക് നയിക്കാവുന്ന തീരുമാനമാണ് ഇത്. ഭേദഗതി വേണമെന്നാണ് സിപിഐ ആവശ്യപ്പെട്ടത്. ഗവൺമെൻ്റിന് കൃത്യമായി നിരീക്ഷിക്കാനാവുന്ന സംവിധാനം ആകും നടപ്പിലാക്കുക. ശ്യാം മേനോൻ കമ്മീഷൻ അടക്കം സ്വകാര്യ സർവ്വകശാലയുടെ അനിവാര്യതയാണെന്ന് ഉറപ്പ് പറയാനാകുമെന്നും മന്ത്രി പറഞ്ഞു.

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവ്വകലാശാല യാഥാർത്ഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവ്വകലാശാലയുമായി മുന്നോട്ടുപോണമെന്നും ന്ത്രി ആർ. ബിന്ദു പറഞ്ഞു.

എസ്എഫ്ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായിട്ടുണ്ട്. സിപിഐയുടെ ക്യാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജന സംഘടനകൾ എതിർക്കില്ല. സിപിഎമ്മിൻ്റെ നയപരമായ തീരുമാനമാണിത്. ഗവർണറെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനായിട്ടുണ്ട്. വർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ നിലയിലാണെന്നും ഹൃദ്യവും ഊഷ്മളവുമായിരുന്നെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com