
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം എമ്പുരാണ് ഇപ്പോൾ സിനിമാലോകത്തെ ട്രെൻ്റിംഗ്. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചിരുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചിരി പടർത്തിയിരിക്കുന്നത്.
എമ്പുരാൻ പോയി കാണേണ്ടേ എന്ന ചോദ്യത്തിന് തൻ്റെ സ്റ്റാഫ് രാവിലെ പോയി കണ്ടിരുന്നു എന്നും, മോഹൻലാലിനെ വിളിച്ചിരുന്നു കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. മകൻ്റെ കല്യാണത്തിന് മോഹൻലാൽ വന്നിരുന്നുവെന്നും അതുകൊണ്ടു പടത്തിന്റെ ടിക്കറ്റ് കിട്ടുമോ എന്ന് ചോദിച്ചു തനിക്കും വിളി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞതാണ് ഇപ്പോൾ ആളുകളെ ചിരിപ്പിക്കുന്നത്. ടിക്കറ്റ് ചോദിച്ച് മന്ത്രിയെ വരെ വിളിക്കുന്നുണ്ടെന്ന കാര്യം എമ്പുരാൻ ടീമിനും അഭിമാനിക്കാവുന്ന ഒന്നാണ്.
മന്ത്രി സജി ചെറിയാൻ താൻ സിനിമ പോയി കാണുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ രാവിലെ ആറ് മണിക്കാണ് എമ്പുരാൻ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ ചിത്രം ആഗോള തലത്തില്‍ 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.