വിമാന യാത്രികരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം; യാത്രാ മാർഗനിർദേശങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് സുപ്രീം കോടതി

ഹർജി പരിഗണിക്കവേ വിമാന യാത്രയ്ക്കിടെ തനിക്കും ജസ്റ്റിസ് സൂര്യകാന്തിനും മോശം അനുഭവമുണ്ടായെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു
വിമാന യാത്രികരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം; യാത്രാ മാർഗനിർദേശങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് സുപ്രീം കോടതി
Published on

വിമാന യാത്രികരുടെ മോശം പെരുമാറ്റം ഇല്ലാതാക്കാൻ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രാ മാർഗനിർദേശങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് സുപ്രീം കോടതി. വിമാനയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ആൾ ദേഹത്ത് മൂത്രമൊഴിച്ചതിനെതിരെ 72കാരി നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ഹർജി പരിഗണിക്കവേ വിമാന യാത്രയ്ക്കിടെ തനിക്കും ജസ്റ്റിസ് സൂര്യകാന്തിനും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.  മോശമായി പെരുമാറുന്ന വിമാന യാത്രക്കാരെ നിയന്ത്രിക്കുന്നതിന് 'കൂടുതൽ സമഗ്രമായ' മാർഗനിർദേശങ്ങൾ പരിഗണിക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് കോടതി നിർദേശം നല്‍കി.


2022ൽ എയർ ഇന്ത്യ വിമാനത്തിൽ വെച്ച് മദ്യപിച്ചെത്തിയ ഒരാൾ ദേഹത്തേക്ക് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് 72കാരിയായ സ്ത്രീ നൽകിയ ഹർജി ജസ്റ്റിസ് ബി.ആർ. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ക്രിയാത്മകമായി നടപടി വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Also Read: മഹാരാഷ്ട്രയില്‍ വോട്ടില്‍ കൃത്രിമത്വം? പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 5 ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയതായി റിപ്പോര്‍ട്ട്

ഹർജി പരിഗണിക്കവേ ജസ്റ്റിസ് വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനൊപ്പമുള്ള വിമാന യാത്രക്കിടെ മദ്യപിച്ചെത്തിയ യാത്രക്കാരനുണ്ടാക്കിയ പ്രശ്നത്തെ കുറിച്ച് സൂചിപ്പിച്ചു. മദ്യപിച്ച രണ്ട് പുരുഷ യാത്രക്കാരിൽ ഒരാൾ ടോയ്‌ലറ്റിൽ കയറി വാതിലടച്ചു . വാതിൽ തുറക്കാതെ വന്നപ്പോൾ സഹയാത്രക്കാരാണ് വനിതാ ജീവനക്കാരെ സഹായിച്ചത്. മറ്റൊരാൾ വിമാനത്തിൽ ഛർദ്ദിച്ചുവെന്നും കോടതി പറഞ്ഞു. ഇത് ഗൗരവമുള്ള വിഷയമാണെന്നും അതിനാൽ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി മാർഗനിർദേശങ്ങൾ പരിശോധിച്ച് ഉചിതമായ പരിഷ്‌ക്കരണം വേണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിക്ക് കോടതി നിർദേശം നൽകി.

വിമാനയാത്രയ്ക്കിടെ 72 കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെന്ന ആളെ പിന്നീട് ഡൽഹി പോലീസ് ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്യുകയും നാല് മാസത്തേക്ക് അയാളുടെ വിമാനയാത്ര വിലക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com