പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കിട്ടി; കണ്ടെത്തിയത് പടിഞ്ഞാറെ നടയിലെ മണലിൽ താഴ്ത്തിയ നിലയില്‍

കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കിട്ടി; കണ്ടെത്തിയത് പടിഞ്ഞാറെ നടയിലെ മണലിൽ താഴ്ത്തിയ നിലയില്‍
Published on

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. പടിഞ്ഞാറെ നടയിലെ മണലിൽ താഴ്ത്തിയ നിലയിലാണ് സ്വർണം കണ്ടെത്തിയത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അർധ സൈനിക വിഭാ​ഗങ്ങളുടെ സുരക്ഷയുള്ളപ്പോഴാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കവർച്ചയിൽ അസിസ്റ്റന്റ് മുതൽപടിയെ പൊലീസ് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മണലിൽ താഴ്‌ത്തിയ നിലയിൽ സ്വർണം കണ്ടെത്തിയത്. ശനിയാഴ്ചയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടപ്പെട്ടത്. 

സ്വർണം സൂക്ഷിച്ച ലോക്കർ ഉദ്യോഗസ്ഥരുടേയും ക്യാമറയുടെയും നിരീക്ഷണത്തിലായതിനാൽ തന്നെ പുറത്ത് നിന്ന് ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല. ക്ഷേത്രത്തിൽ മോഷണം നടത്തിയത് ക്ഷേത്ര ജീവനക്കാരെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com