കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മെമ്പറെയും മക്കളെയും കണ്ടെത്തി

പഞ്ചായത്ത് മെമ്പറായ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മെമ്പറെയും മക്കളെയും കണ്ടെത്തി
Published on
Updated on

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് യുവതി വീട് വിട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.


പൊലീസിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷമാണ് മൂവരേയും കാണാതായത്. ഭർതൃമാതാവിൻ്റെ പീഡനം സഹിക്കാൻ കഴില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. 50 ലക്ഷം രൂപ ഭർതൃവീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ഭർതൃവീട്ടുകാർക്കെതിരെ യുവതി നേരത്തെ സ്വത്ത് തർക്കത്തിന് പരാതി നൽകിയിരുന്നു. അതേസമയം യുവതിയുടെ ഫോൺ ലൊക്കേഷൻ തൃപ്പൂണിത്തുറ ഭാഗത്ത്‌ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്നാണ് മൂവരേയും എറണാകുളത്ത് വെച്ച് കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com