ഈഥന്‍ ഹണ്ടായി ട്രോം ക്രൂസ് വീണ്ടും എത്തുന്നു; മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കണിങ് ട്രെയ്‌ലര്‍

മെയ് 23ന് ഐമാക്‌സ് ഉള്‍പ്പെടെയുള്ള സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും
ഈഥന്‍ ഹണ്ടായി ട്രോം ക്രൂസ് വീണ്ടും എത്തുന്നു; മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കണിങ് ട്രെയ്‌ലര്‍
Published on


ഹോളിവുഡ് താരം ടോം ക്രൂസ് കേന്ദ്ര കഥാപാത്രമായ മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കണിങിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടോം ക്രൂസിനെ കൂടാതെ ഹെയ്ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രം കൂടിയാണിത്.

ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാധാരണ മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രവുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. തന്റെ ഏജന്‍സി ടോം ക്രൂസിന്റെ കഥാപാത്രമായ ഏഥന്‍ ഹണ്ടിനെതിരെ തിരിയുന്നതും അതില്‍ നിന്നും രക്ഷ നേടി മിഷന്‍ പൂര്‍ത്തിയാക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

മെയ് 23ന് ഐമാക്‌സ് ഉള്‍പ്പെടെയുള്ള സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമാണെന്ന സൂചനയും ഉണ്ട്. അതേസമയം 1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായ ചിത്രങ്ങള്‍ പുറത്തിറങ്ങി. ടോം ക്രൂസിന്റെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com